Sub Lead

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റം; ലീഗ് സീറ്റുകളിലുള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ ലീഡ്

കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, എലത്തൂര്‍, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്.

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റം; ലീഗ് സീറ്റുകളിലുള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ ലീഡ്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം. ആദ്യഘട്ട വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ വ്യക്തമായ ആധിപത്യവുമായി ഇടതുമുന്നണി മുന്നേറുകയാണ്. ജില്ലയില്‍ ആകെയുള്ള 13 സീറ്റുകളില്‍ 11 മണ്ഡങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നത്. 2001ന് ശേഷം കോണ്‍ഗ്രസിന് എംഎല്‍എമാരെ നല്‍കാത്ത ജില്ല കൂടിയാണ് കോഴിക്കോട്. ഇത്തവണ അതിന് മാറ്റം ഉണ്ടാവുമെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ തന്നെ ജില്ലയില്‍ എല്‍ഡിഎഫിന്റെ അപ്രമാദിത്വമാണ് ദൃശ്യമായത്.

കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, എലത്തൂര്‍, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ കോഴിക്കോട് സൗത്ത്, കുറ്റിയാടി എന്നിവിടങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. കോഴിക്കോട് സൗത്തില്‍ ലീഗിലെ നൂര്‍ബിന റഷിദിനെതിരേ ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവിലും കുറ്റിയാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയുമാണ് മുന്നില്‍.

കൊടുവള്ളിയില്‍ പ്രതിപക്ഷ ഉപനേതാവ് കൂടിയായ എം കെ മുനീര്‍ പിന്നിലാണ്. അതേസമയം എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ ലീഗിലെ സി പി ചെറിയ മുഹമ്മദാണ് മുന്നില്‍. ബാലുശ്ശേരിയില്‍ ഒരു ഘട്ടത്തില്‍ യുഡിഎഫിന്റെ ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോവുന്നതാണ് കണ്ടത്. പേരാമ്പ്രയില്‍ ലീഡ് നില മാറിയും മറിഞ്ഞ് വരുകയാണ്. വടകരയില്‍ കെ കെ രമ രണ്ടായിരത്തിലേറെ വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്.




Next Story

RELATED STORIES

Share it