Sub Lead

കോട്ടയത്ത് അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു; സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു

കോട്ടയത്ത് അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു; സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു
X

ഉഴവൂര്‍: നായാട്ടിന് പോവുകയായിരുന്ന അഭിഭാഷകന്‍ സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ മരിച്ചത്. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു സംഭവം. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പോലിസ് അറിയിച്ചു. സ്‌കൂട്ടര്‍ മറിയുന്നതിന്റെയും വെടിയൊച്ചയുടെയും ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയില്‍ വീണു കിടക്കുന്ന ജോബിയെയാണ് ഇവര്‍ കണ്ടത്. വെടിയേറ്റ ഉടന്‍ തന്നെ മരണം സംഭവിച്ചെന്നാണു പോലിസിന്റെ നിഗമനം. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളയാളാണ് ജോബി.

Next Story

RELATED STORIES

Share it