Sub Lead

വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; 59 മണ്ഡലങ്ങളില്‍ നാളെ പോളിങ്

ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളുമാണ് അവസാന ഘട്ടത്തില്‍ വിധിയെഴുതുന്നത്.

വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; 59 മണ്ഡലങ്ങളില്‍ നാളെ പോളിങ്
X

ന്യൂഡല്‍ഹി: ഒരു മാസത്തിലേറെ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നാളെ തിരശ്ശീല വീഴുന്നു. 59 സീറ്റുകളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളുമാണ് അവസാന ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നു.

പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂര്‍ത്തിയാകുക. തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്‌സിറ്റ് പോള്‍ സൂചനകള്‍ നാളെ വൈകിട്ട് പുറത്തു വരും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം. നാളെ ബദരിനാഥിലും പ്രധാനമന്ത്രി എത്തുന്നുണ്ട്. ബിജെപി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് ഇന്നലെ മോദി അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it