ഹൈദരാബാദ് നൈസാമിന്റെ അവസാനത്തെ മകള്‍ അന്തരിച്ചു

ഹൈദരാബാദ്: ഏഴാമത് ഹൈദരാബാദ് നൈസാം മിര്‍ ഉസ്മാന് അലിഖാന്റെ അവസാന മകളായ സാഹെബ്സദി (93) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പുരാണി ഹവേലിയിലെ വസതിയിലാണ് മരണം. 'ഹൈദരാബാദിന്റെ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് ബഷീറുന്നിസ ബീഗമെന്ന് നൈസാമിന്റെ ചെറുമകനും നൈസാം ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റുമായ നവാബ് നജഫ് അലി ഖാന് പറഞ്ഞു.
ഹൈദരാബാദിലെ ഹസ്രത്ത് യഹ്യ പാഷ ദര്‍ഗയിലാണ് ഖബറടക്കിയത്. ചടങ്ങില്‍ നൈസാമിന്റെ കുടുംബത്തിലെ നിരവധി പേര് പങ്കെടുത്തു. 1998 ല്‍ അന്തരിച്ച അലി പാഷ എന്നറിയപ്പെടുന്ന നവാബ് കാസിം യാര് ജംഗിനെയാണ് ബഷീറുന്നിസാ ബീഗം വിവാഹം കഴിച്ചത്. 1927ല്‍ ഖാജിറാ ബീഗത്തിന്റെ മകളായാണ് ജനിച്ചത്. അക്കാലത്തെ ലോകത്തിലെ ഏറ്റവും ധനികനായ മിര്‍ ഉസ്മാന് അലി ഖാന് 1967ലാണ് അന്തരിച്ചത്. 1947 ആഗസ്ത് 15ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയോടൊപ്പം ചേരാതെ സ്വതന്ത്ര സംസ്ഥാനമായി നിലകൊള്ളാനായിരുന്നു ഹൈജരാബാദ് നൈസാം ഇഷ്ടപ്പെട്ടിരുന്നത്. ഒടുവില്‍ 1948 സെപ്തംബറില്‍ ഇന്ത്യ സൈനിക നടപടിയിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനുമായി ലയിപ്പിച്ചത്.
Last daughter of Nizam of Hyderabad dies
RELATED STORIES
75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്‍
14 Aug 2022 9:10 AM GMTആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ മലപ്പുറം പോലിസിന്റെ പിടിയിൽ
13 Aug 2022 6:25 PM GMTഎപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോഷിച്ചു
13 Aug 2022 6:11 PM GMTതാനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
13 Aug 2022 5:59 PM GMTപി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി;...
13 Aug 2022 12:38 PM GMTഎസ്എസ്എഫ് താനൂര്‍ ഡിവിഷന് സാഹിത്യോല്സവ് ഇന്ന് തുടങ്ങും
12 Aug 2022 4:43 PM GMT