Sub Lead

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി; ഒരേക്കറോളം കൃഷി നശിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി; ഒരേക്കറോളം കൃഷി നശിച്ചു
X

ഇടുക്കി: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. ഒരേക്കറോളം കൃഷി നശിച്ചു. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണിത്. രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍ അറിഞ്ഞത്. കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെയാണ് ഉരുള്‍പൊട്ടലാണെന്നു വ്യക്തമായത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it