Sub Lead

ലക്ഷദ്വീപ്: ബംഗാരം ദ്വീപ് സന്ദര്‍ശിച്ച മലയാളി നഴ്‌സുമാര്‍ക്കെതിരേ കേസ്; ജര്‍മന്‍ പൗരന് സുഖവാസം

കഴിഞ്ഞ മാസമാണ് അഗത്തി പോലിസ് മലയാളി നഴ്‌സുമാരായ ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്‌സുമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ലക്ഷദ്വീപ്: ബംഗാരം ദ്വീപ് സന്ദര്‍ശിച്ച മലയാളി നഴ്‌സുമാര്‍ക്കെതിരേ കേസ്; ജര്‍മന്‍ പൗരന് സുഖവാസം
X

കവരത്തി: പ്രമുഖ വിനോദ സഞ്ചാര ദ്വീപായ ബംഗാരം സന്ദര്‍ശിച്ച മലയാളി നഴ്‌സുമാരെ കേസില്‍ കുടുക്കി ലക്ഷദ്വീപ് ഭരണകൂടം. അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മലയാളികളായ മൂന്ന് പേര്‍ക്കെതിരേയാണ് കേസുള്ളത്. അഗത്തിയില്‍ നിന്നും ബംഗാരം ദ്വീപില്‍ പോകാന്‍ അനുമതി ആവശ്യമില്ലെന്നിരിക്കെ അനുമതിയില്ലാതെ ദ്വീപിലെത്തിയെന്ന് ആരോപിച്ചാണ് നടപടി.

ബംഗാരം ദ്വീപ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ്. കേസില്‍പെടുത്തി തദ്ദേശിയരായും പുറത്തുനിന്നുള്ളവരെയും ബംഗാരം ദ്വീപ് സന്ദര്‍ശിക്കുന്നതില്‍നിന്നു തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ മാസമാണ് അഗത്തി പോലിസ് മലയാളി നഴ്‌സുമാരായ ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്‌സുമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.ഇതിന്റെ വിശദാംശങ്ങള്‍ പോലിസ് കോടതിക്ക് കൈമാറുകയും ചെയ്തു. ഇവര്‍ മൂവരും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

അതേസമയം, വിസാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ദ്വീപിലെത്തിയ ജര്‍മന്‍ പൗരന് ഇതേ ഭരണകൂടം സുഖവാസമൊരുക്കുന്നത് വിവാദമായിട്ടുണ്ട്. ജര്‍മന്‍ പൗരന്‍ റൂലന്‍ മോസ്ലെയാണ് ദ്വീപിലെ ബിജെപി നേതാവിന്റെ ഒത്താശയോടെ വിസ ചട്ടം ലംഘിച്ച് ബംഗാരത്ത് തങ്ങുന്നത്.

ഇയാള്‍ക്കെതിരേ ഒരു വര്‍ഷം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും തുടര്‍ നടപടിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ദ്വീപില്‍ നടക്കുന്ന കോട്ടേജുകളുടെ പണികള്‍ക്കായി എന്ന പേരും പറഞ്ഞാണ് ഇയാള്‍ ഇവിടെ തങ്ങുന്നത്. ഈ കോട്ടേജുകള്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.

അന്താരാഷ്ട്ര വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് അഗത്തി പോലിസ് അറസ്റ്റ് ചെയ്ത റൂലന്‍ മോസ്ലെ കേരള ഹൈക്കോടതിയില്‍ നിന്നും നേടിയ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അട്ടിമറിച്ചാണ് ബംഗാരത്ത് സൈ്വര്യ വിഹാരം നടത്തുന്നത്.

Next Story

RELATED STORIES

Share it