Sub Lead

ഇന്ത്യന്‍ കൊവിഡ് പ്രതിരോധ വാക്‌സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

ഇന്ത്യന്‍ കൊവിഡ് പ്രതിരോധ വാക്‌സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം
X

കുവൈത്ത് സിറ്റി: ഇന്ത്യ നിര്‍മിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ 'ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനെക്ക' അടിയന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ആരോഗ്യ മന്ത്രാലയം ഭക്ഷ്യ,ഔഷധ നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ ബദര്‍ ആണു വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ജോയിന്റ് ടെക്‌നിക്കല്‍ കമ്മിറ്റി, ഡിപ്പാര്‍ട്ട്മന്റ് ഓഫ് റെജിസ്‌ട്രേഷന്‍ ആന്‍ഡ് കന്റ്രോള്‍ ഓഫ് മെഡിസിനും സംയുക്തമായാണു ഭാരതത്തില്‍ നിന്നും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ധേഹം വ്യക്തമാക്കി. വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കകം രാജ്യത്ത് എത്തും. വാക്‌സിന്റെ ഫല പ്രാപ്തി, ഗുണ നിലവാരം, സുരക്ഷ മുതലായ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ വൈദ്യ പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണു തീരുമാനം. വാക്‌സിന്‍ ഉപയോഗിച്ച ശേഷം അതിന്റെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it