Sub Lead

കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

ഓഗസ്ത് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും തിരിച്ചും 3 ഘട്ടങ്ങളിലായി വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.

ഓഗസ്ത് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി. 30 ശതാമാനം സര്‍വ്വീസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ഇത് 60 ശതമാനമായി ഉയര്‍ത്തും.

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 11 ലാണ് കുവൈത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു ശേഷം വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന സ്വദേശികളെ തിരിച്ചെത്തിക്കുവാനും കുവൈത്തില്‍ കുടുങ്ങി കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിനും വേണ്ടി മാത്രമാണു വിമാന സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. ഇതിനു പുറമേ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാര്‍ഗ്ഗോ സര്‍വ്വീസുകളും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it