Sub Lead

ഐസിയു സൗകര്യം ലഭിച്ചില്ല; ഹരിദ്വാറിൽ കുംഭമേള സന്യാസി കൊവിഡ്​ ബാധിച്ച്​ മരിച്ചു

അതിഗുരുതരാവസ്​ഥയിൽ ആദ്യം ഋഷികേഷ്​ എയിംസിലേക്കും പിന്നീട്​ ജിഡിഎംസിയിലേക്കും എത്തിച്ചെങ്കിലും ബെഡ്​ ഒഴിവില്ലെന്ന്​ അറിയിക്കുകയായിരുന്നു.

ഐസിയു സൗകര്യം ലഭിച്ചില്ല; ഹരിദ്വാറിൽ കുംഭമേള സന്യാസി കൊവിഡ്​ ബാധിച്ച്​ മരിച്ചു
X

ഹരിദ്വാർ: ഹരിദ്വാറിൽ കുംഭമേളയുടെ ഭാഗമായിരുന്ന സന്യാസി കൊവിഡ്​ ബാധിച്ച്​ മരിച്ചു. രോഗബാധയെ തുടർന്ന്​ ​പ്രദേശത്തെ ആശുപത്രികളെ സമീപിച്ചെങ്കിലും ഐസിയു ബെഡുകൾ ഒഴിവില്ലാത്തതിനെ തുടർന്ന് മതിയായ ചികിൽസ ലഭിക്കാത്തതിനാൽ മരണപ്പെടുകയായിരുന്നു. ഋ​ഷികേഷ്​ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​, ഗവ. ഡെറാഡൂൺ മെഡിക്കൽ കോളജ്​ എന്നിവിടങ്ങളിലാണ് ചികിൽസ തേടി സന്യാസി എത്തിയത്. ​

ബായ്​രാഗി അഘാഡ കൊവിഡ്​ കെയർ സെന്‍ററിലാണ്​ ഇയാളെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്​. സ്​ഥിതി ഗുരുതരമായതോടെ ബാബ ബർഫാനി കൊവിഡ്​ സെന്‍ററിലേക്ക്​ മാറ്റി. അതിഗുരുതരാവസ്​ഥയിൽ ആദ്യം ഋഷികേഷ്​ എയിംസിലേക്കും പിന്നീട്​ ജിഡിഎംസിയിലേക്കും എത്തിച്ചെങ്കിലും ബെഡ്​ ഒഴിവില്ലെന്ന്​ അറിയിക്കുകയായിരുന്നു.

വീണ്ടും കൊവിഡ്​ കെയർ സെന്‍ററിലേക്ക്​ തിരികെയെത്തിച്ച സന്യാസി അവിടെ വെച്ച്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. എയിംസിൽ 180ഉം ജിഡിഎംസിയിൽ 50ഉം ഐസിയു ബെഡുകളാണുണ്ടായിരുന്നത്​. എല്ലാ ബെഡുകളിലും രോഗികളുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

കുംഭമേള നടന്ന ഉത്തരാഖണ്​ഡിൽ സ്​ഥിതി പിടിവിട്ട്​ കുതിക്കുന്ന സാഹചര്യത്തിൽ പട്ടണങ്ങളിൽ ഉച്ചക്കു ശേഷം കടകൾ അടച്ചിടാൻ നിർദേശം നൽകി. സ്​കൂളുകളും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളും അടച്ചിടാനും ഉത്തരവുണ്ട്​. കഴിഞ്ഞ ദിവസം മാത്രം 2757 പേർക്കാണ് കൊവിഡ് റിപോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രണ്ടാംതരം​ഗത്തിൽ ഇതാദ്യമായാണ് ഉത്തരാഖണ്ഡിൽ സ്ഥിതി വഷളാകുന്നത്.

Next Story

RELATED STORIES

Share it