Sub Lead

പള്ളിക്കമ്മിറ്റികള്‍ക്കെതിരേ പോലിസില്‍ വിളിപ്പിച്ച് കേസെടുപ്പിക്കുന്നത് ലീഗും എസ് ഡിപിഐയും ജമാഅത്തുമെന്ന് കെ ടി ജലീല്‍ എംഎല്‍എ

പള്ളിക്കമ്മിറ്റികള്‍ക്കെതിരേ പോലിസില്‍ വിളിപ്പിച്ച് കേസെടുപ്പിക്കുന്നത് ലീഗും എസ് ഡിപിഐയും ജമാഅത്തുമെന്ന് കെ ടി ജലീല്‍ എംഎല്‍എ
X

മലപ്പുറം: ജുമുഅ നമസ്‌കാരത്തിന്റെ പേരില്‍ പള്ളിക്കമ്മിറ്റികള്‍ക്കെതിരേ പോലിസില്‍ വിളിപ്പിച്ച് കേസെടുപ്പിക്കുന്നത് ലീഗും ജമാഅത്തും എസ് ഡിപിഐയുമാണെന്ന് കെ ടി ജലീല്‍ എംഎല്‍എയുടെ ആരോപണം. രഹസ്യമായി പരാതി ഫോണില്‍ വിളിച്ച് സ്‌റ്റേഷനില്‍ പറയുന്നത് ലീഗ്-ജമാഅത്തെ ഇസ് ലാമി-എസ് ഡിപി ഐ പാര്‍ട്ടികളില്‍ പെടുന്നവരാണെന്നും അങ്ങനെ പോലിസ് കേസെടുത്താല്‍ പിണറായി വിജയന്റെ പോലിസ് സംഘി പോലിസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണെന്നും കെ ടി ജലീല്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

കെ ടി ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്‌കാരത്തിന് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് 40 ആളുകളെ പങ്കെടുപ്പിക്കാം. അതിനപ്പുറം കവിയാതെ നോക്കണം. എല്ലാ മതവിഭാഗക്കാരുടെ വിശേഷാല്‍ ദിവസങ്ങളിലും വിശ്വാസികളായ 40 പേര്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍ ഒരു നേരത്തേ ചടങ്ങിന് പങ്കെടുക്കാമെന്നാണ് മുഖ്യമന്ത്രി തന്റെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പെരുന്നാള്‍ ദിനങ്ങള്‍ മാത്രമാണ് മുസ് ലിംകള്‍ വിശേഷാല്‍ ദിവസങ്ങള്‍ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്‍മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല. രഹസ്യമായി പരാതി ഫോണില്‍ വിളിച്ച് സ്‌റ്റേഷനില്‍ പറയുന്നത് ലീഗ്-ജമാഅത്തെ ഇസ് ലാമി-സുഡാപ്പി പാര്‍ട്ടികളില്‍പെടുന്നവരാണ്. അങ്ങനെ പോലിസ് കേസെടുത്താല്‍ പിണറായി വിജയന്റെ പോലിസ് സംഘി പോലിസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്. ചില വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ഇതും പറഞ്ഞ് നടക്കുന്ന കടുത്ത വര്‍ഗീയ പ്രചാരണം കേട്ടാല്‍ അറപ്പുളവാകും. മുസ് ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി ആ പഞ്ചായത്തിലെ മുസ് ലിം പള്ളികളുടെ ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുള്ള നോട്ടീസാണ് ഇമേജായി ചേര്‍ത്തിരിക്കുന്നത്. ഒതുക്കുങ്ങല്‍ വേങ്ങര മണ്ഡലത്തിലാണെന്ന് കൂടി ഓര്‍ക്കുക. താനൂര്‍ ഡി വൈഎസ് പി പറഞ്ഞിട്ടാണത്രേ തിരൂരങ്ങാടി പോലിസ് അവിടുത്തെ ചില പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അന്തവും കുന്തവും തിരിയാത്ത ബുദ്ധിശൂന്യര്‍ ചെയ്യുന്ന അബദ്ധത്തിന് പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് സര്‍ക്കാരാണെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നാവും. മുസ് ലിംകളുടെ വിശേഷാല്‍ ദിവസമാണ് വെള്ളിയാഴ്ചകള്‍ എന്നറിയാത്തവരായി ഈ നാട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഊളമ്പാറയിലേക്കയക്കണം.

എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ക്ഷേത്രങ്ങളിലെ ദേവീദേവന്‍മാരുടെ പിറന്നാള്‍ ദിവസങ്ങളും വിഷു, ഓണം, ശിവരാത്രി തുടങ്ങിയ ആഘോഷ ദിനങ്ങളും ഹൈന്ദവ വിശ്വാസികള്‍ക്ക് വിശേഷാല്‍ ദിവസങ്ങളാണ്. എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും പെസഹ വ്യാഴം, ദു:ഖ വെള്ളി തുടങ്ങിയ ദിവസങ്ങളും പള്ളിപ്പെരുന്നാളുകളും ക്രൈസ്തവരുടെ വിശേഷാല്‍ ദിനങ്ങളാണ്. ഇതൊക്കെ അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥര്‍.

പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കാന്‍ ലീഗിന് ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള വിധി അംഗീകരിച്ച് ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. അതല്ലാതെ അധികാര നഷ്ടത്തില്‍ മനംനൊന്ത് കാട്ടിക്കൂട്ടുന്ന ക്രോപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വര്‍ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോവരുത്. സമസ്തയുടെ ബഹുമാന്യനായ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുനാ എപി അബൂബക്കര്‍ മുസ് ല്യാരും മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ദയവായി ലീഗ്, വെല്‍ഫെയര്‍, സുഡാപ്പികള്‍ ശ്രമിക്കരുത്. ഇതൊരു അപേക്ഷയാണ്, പ്ലീസ്.

മതമൈത്രി തകർക്കുന്നവരെ കരുതിയിരിക്കുക. ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്കാരത്തിന് കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് 40 ആളുകളെ...

Posted by Dr KT Jaleel on Thursday, 29 July 2021

KT Jaleel MLA against IUML, SDPI and Jamaath

Next Story

RELATED STORIES

Share it