കെഎസ്ഇ ബിക്കുവേണ്ടി റോഡ് കുഴിക്കുന്നതിനിടയില്‍ ഗ്യാസ് വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് തീപിടുത്തം

ഇന്ന് പുലര്‍ച്ചെ 4.35 ഓടെ കാക്കനാട് പാലച്ചുവടിലാണ് സംഭവം.കെ എസ് ഇ ബിയുടെ 220 കെവി ലൈനുവേണ്ടി കുഴിയെടുക്കാന്‍ കെഎസ്ഇബി സ്വകാര്യ കമ്പനിക്ക് കരാല്‍ നല്‍കിയിരുന്നു.ഈ കമ്പനിയുടെ ജോലിക്കാര്‍ ജെസിബി ഉപയോഗിച്ച് പുലര്‍ച്ചെ റോഡില്‍ കുഴിയെടുക്കുന്നതിനിടയില്‍ ഭൂമിക്കടിയിലൂടെ കാക്കനാട് സെസിലേയ്ക്കടക്കം പോകുന്ന ഗ്യാസ് പൈപ്പ് വിതരണ ലൈന്‍ തകരുകയായിരുന്നു. തൃക്കാക്കര,തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ നിന്നും അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്

കെഎസ്ഇ ബിക്കുവേണ്ടി റോഡ് കുഴിക്കുന്നതിനിടയില്‍  ഗ്യാസ് വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് തീപിടുത്തം

കൊച്ചി: കെ എസ് ഇ ബി 220 കെവി ലൈനുവേണ്ടി റോഡില്‍ കുഴിയെടുക്കുന്നതിനിടയില്‍ ഗെയിലിന്റെ കൊച്ചി സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് തീപിടുത്തം.ഫയര്‍ഫോഴ്്‌സെത്തി മണിക്കുറുകള്‍ നീണ്ടു നിന്ന പരിശ്രമത്തിനൊടുവില്‍ തീയണച്ചു.ഇന്ന് പുലര്‍ച്ചെ 4.35 ഓടെ കാക്കനാട് പാലച്ചുവടിലാണ് സംഭവം.കെ എസ് ഇ ബിയുടെ 220 കെവി ലൈനുവേണ്ടി കുഴിയെടുക്കാന്‍ കെഎസ്ഇബി സ്വകാര്യ കമ്പനിക്ക് കരാല്‍ നല്‍കിയിരുന്നു.ഈ കമ്പനിയുടെ ജോലിക്കാര്‍ ജെസിബി ഉപയോഗിച്ച് പുലര്‍ച്ചെ റോഡില്‍ കുഴിയെടുക്കുന്നതിനിടയില്‍ ഭൂമിക്കടിയിലൂടെ കാക്കനാട് സെസിലേയ്ക്കടക്കം പോകുന്ന ഗ്യാസ് പൈപ്പ് വിതരണ ലൈന്‍ തകരുകയായിരുന്നു.

ഗെയിലിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍- അദാനി ലിമിറ്റഡ് എന്ന കമ്പനിയാണ് പൈപ്പ് ലൈന്‍ വഴി ഗ്യാസ് വിതരണം നടത്തുന്നത്.പൈപ്പ് ലൈന്‍ തകര്‍ന്നതോടെ വന്‍തോതില്‍ ഗ്യാസ് ചോരുകയായിരുന്നു. വെളിച്ചം കിട്ടുന്നതിനായി ഗ്യാസ് ലൈറ്റ് ഇവിടെ കത്തിച്ചുവെച്ചായിരുന്നു തൊഴിലാളികള്‍ കുഴിയെടുത്തിരുന്നത്.ഇതില്‍ നിന്നുമാണ് ചോര്‍ന്ന ഗ്യാസിലേക്ക് തീപടര്‍ന്നത്.തുടര്‍ന്ന് തൃക്കാക്കരയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലും തൃപ്പൂണിത്തുറയില്‍ നിന്നും അഗ്നി ശമന സേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചുവെങ്കിലും ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴഞ്ഞില്ല. തുടര്‍ന്ന് ഗ്യാസ് വിതരണ പൈപ്പിന്റെ പാലാരിവട്ടത്തുള്ള വാല്‍വ് അടച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന പരിഭ്രാന്തിക്ക് പരിഹാരമായത്.ഗ്യാസ് ചോര്‍ന്നുണ്ടായ തീപിടുത്തതില്‍ ആര്‍ക്കും പരിക്കില്ലെന്നും കൃത്യസമയത്ത് എത്തി തീയണയക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും അഗ്നിശമന സേന തൃക്കാക്കര യൂനിറ്റ് സ്റ്റേഷന്‍ ഓഫിസര്‍ വി എസ് രഞ്ജിത് തേജസ് ന്യൂസിനോട് പറഞ്ഞു

RELATED STORIES

Share it
Top