Sub Lead

കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു; രണ്ടാംഘട്ട പട്ടിക ഫെബ്രുവരി പത്തിനകം

കെപിസിസി പുന:സംഘടനയ്ക്ക് പ്രവര്‍ത്തന മികവാണ് ആധാരമാക്കിയതെന്നും വനിതകളുടെ കുറവ് അടുത്ത ഘട്ടം പട്ടികയില്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു;  രണ്ടാംഘട്ട പട്ടിക ഫെബ്രുവരി പത്തിനകം
X
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ആയി. ആകെ 47 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 12 പേര്‍ വൈസ് പ്രസിഡന്റുമാരും 34 പേര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി. പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്.

കൊടിക്കുന്നിലും കെസുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായി തുടരാന്‍ തീരുമാനം. പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെപി ധനപാലന്‍, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സിപി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എന്‍ സുബ്രമണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെപി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ അബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എംഎം നസീര്‍, ഡി സോന, അബ്ദുള്‍ റഹ്മാന്‍, ഷാനവാസ് ഖാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറര്‍.

കെപിസിസി പുന:സംഘടനയ്ക്ക് പ്രവര്‍ത്തന മികവാണ് ആധാരമാക്കിയതെന്നും വനിതകളുടെ കുറവ് അടുത്ത ഘട്ടം പട്ടികയില്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. അടുത്ത ഭാരവാഹി പട്ടിക ഫെബ്രുവരി പത്തിനകം പുറത്തുവിടുമെന്നും നേതൃത്വം അറിയിച്ചു. സെക്രട്ടറി, നിര്‍വ്വഹക സമിതിയംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാകും അടുത്ത പട്ടിക.

ജംബോ പട്ടികയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.

കേരളത്തില്‍ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ജംബോ കമ്മിറ്റിയുടെ ഭാഗമായി ഭാരവാഹിത്വം തന്നാല്‍ അതു നാണക്കേടായി മാറുമെന്നും ഹൈക്കമാന്‍ഡിന് ഇവര്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികയില്‍ മൂന്ന് വനിതകള്‍ മാത്രമാണുള്ളത്. രണ്ടാംഘട്ട പട്ടിക ഫെബ്രുവരി പത്തിനകം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it