കോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ തള്ളി
BY BSR2 Jun 2023 5:49 AM GMT
X
BSR2 Jun 2023 5:49 AM GMT
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയോരത്ത് ഉപേക്ഷിച്ചു. താമരശ്ശേരിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെയായണ് ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ ഇന്നലെയാണ് കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാവുമെന്നുമാണ് പോലിസ് പറയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് പിതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് താമരശേ്‌രി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന.
Next Story
RELATED STORIES
ആര്‍എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്‍; എഡിജിപി നേതാക്കളെ കണ്ടതില്‍...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍...
9 Sep 2024 10:53 AM GMT