മെഡിക്കല്‍ കോളജില്‍നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; യുവതി കസ്റ്റഡിയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശി പോലിസ് കസ്റ്റഡിയില്‍. നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശി നീതുവാണ് (23) പോലിസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുമുണ്ട്. നീതുവിനെ പോലിസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളേജില്‍ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
പോലിസിന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പോലിസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താന്‍ ശ്രമിച്ച സ്ത്രീക്ക് പിന്നില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎന്‍ വാസന് പറഞ്ഞു.
നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിലാണ് കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാതിരുന്നതില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പരിഭ്രാന്തരായ ഇവര്‍ പോലിസില്‍ വിവരം അറിയിച്ചു. പോലിസ് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി.
RELATED STORIES
ആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്കിയ അരങ്ങത്തില്‍ കുഞ്ഞാക്ക...
30 March 2024 1:49 PM GMTഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍; മികച്ച നടന് കിലിയന്‍...
11 March 2024 3:16 AM GMTഭ്രമയുഗം: വർത്തമാന കാല രാഷ്ട്രീയം വരച്ചിടുന്ന ചിത്രം
18 Feb 2024 8:41 AM GMT'അന്നപൂരണി'; ഒരു സിനിമ അപനിര്‍മിക്കപ്പെടുന്ന വിധം
6 Feb 2024 10:30 AM GMTബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു
2 Feb 2024 7:30 AM GMT'അന്നപൂരണി': ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നയന്‍താര...
11 Jan 2024 2:15 PM GMT