Sub Lead

തവാങ്ങില്‍ കൊല്ലം സ്വദേശി മുങ്ങിമരിച്ചു; ഒരാളെ കാണാതായി

തവാങ്ങില്‍ കൊല്ലം സ്വദേശി മുങ്ങിമരിച്ചു; ഒരാളെ കാണാതായി
X

തവാങ്(അരുണാചല്‍പ്രദേശ്): കേരളത്തില്‍നിന്ന് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗസംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കൊല്ലം നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും ബീനയുടെയും മകനായ ബിനു പ്രകാശ് (26) ആണ് മരിച്ചത്. തടാകത്തില്‍ മുങ്ങിപ്പോയ മലപ്പുറം സ്വദേശി മാധവ് മധുവിനായി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരെ രക്ഷപ്പെടുത്തി.

കൊട്ടിയം നിപ്പോണ്‍ ടൊയോട്ടയിലെ ജീവനക്കാരനായ ബിനു സഹപ്രവര്‍ത്തകരായ മറ്റ് ആറുപേര്‍ക്കൊപ്പം രണ്ടുദിവസംമുന്‍പാണ് അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്ര പോയത്. തണുത്തുറഞ്ഞ സേല തടാകത്തിലൂടെ ഇവര്‍ നടന്നുപോകുമ്പോഴായിരുന്നു അപകടം. മൂന്നുപേര്‍ തടാകത്തിലെ ഐസ് പാളികള്‍ക്കു മുകളിലേക്ക് ഇറങ്ങവെ താഴ്ന്നുപോകുകയായിരുന്നു. നാട്ടിലുള്ള അമ്മയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബിനു ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്ന് തവാങ് എസ്പി തൊംഗന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it