Sub Lead

കൊല്‍ക്കത്തയിലെ 'ശാഹീന്‍ ബാഗ്' സമരമുഖമായി മാറിയ അസ്മത് ജമീല്‍ അന്തരിച്ചു

കൊല്‍ക്കത്തയിലെ ശാഹീന്‍ ബാഗ് സമരമുഖമായി മാറിയ അസ്മത് ജമീല്‍ അന്തരിച്ചു
X

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭത്തില്‍ കൊല്‍ക്കത്തയിലെ സമരമുഖമായി മാറിയ അസ്മത് ജമീല്‍ അന്തരിച്ചു. കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് സ്ത്രീകളുടെ കുത്തിയിരിപ്പ് സമരത്തിനു നേതൃത്വം നല്‍കിയ അസ്മത് ജമീല്‍ തിങ്കളാഴ്ച വൈകീട്ടാണ് അന്തരിച്ചത്. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വീട്ടമ്മയായ അസ്മത് ജമീല്‍ കഴിഞ്ഞ വര്‍ഷം ജനുവരി 7നാണ് പാര്‍ക്ക് സര്‍ക്കസ് മൈതാനിയിലേക്ക് ഒരു ചെറിയ സംഘത്തെ നയിച്ച് സമരത്തിനു നേതൃത്വം നല്‍കിയത്.


കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ ദിവസങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തില്‍ പങ്കാളികളായത്. ഇതോടെയാണ് കൊല്‍ക്കത്തയിലെ ശാഹീന്‍ ബാഗ് എന്ന പേരുവീണത്. നിരവധി രാഷ്ട്രീയക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, യുവാക്കള്‍ എന്നിവര്‍ പ്രതിദിനം പ്രതിഷേധ വേദിയിലെത്തിയിരുന്നു. അസ്മത് ജമീലിന്റെ നിര്യാണത്തില്‍ പൗരത്വ സമരത്തില്‍ പങ്കെടുത്ത നിരവധി പേര്‍ അനുശോചിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനു പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് മയ്യിത്ത് നമസ്‌കാരം നടക്കും.

Kolkata 'Shaheen Bagh's face Asmat Jameel dies

Next Story

RELATED STORIES

Share it