Sub Lead

അധികൃതരുടെ അലംഭാവം:കൊവിഡ് ബാധിതന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി കുടുംബം

മൃതദേഹം മാറ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൊവിഡ് പരിശോധനഫലം ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെ മോര്‍ച്ചറി നടത്തിപ്പുകാര്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല.

അധികൃതരുടെ അലംഭാവം:കൊവിഡ് ബാധിതന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി കുടുംബം
X

കൊല്‍ക്കത്ത: അധികൃതരുടെ അലംഭാവത്തെതുടര്‍ന്ന് കൊവിഡ് ബാധിതനായ 71 കാരന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമായി ഒരു കുടുംബം. ഫ്രീസര്‍ വാടകയ്ക്ക് എടുത്താണ് കുടുംബം രണ്ടു ദിവസം മൃതദേഹം സൂക്ഷിച്ചത്. കൊല്‍ക്കത്തയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് 71കാരന്‍ മരിച്ചത്. ശ്വാസതടസത്തെതുടര്‍ന്ന് അന്നേദിവസം ഇയാള്‍ ഡോക്ടറെ കാണുകയും കൊവിഡ് പരിശോധനയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലിനിക്കില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഇവിടെ വച്ച് മരണപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് മൃതദേഹം മാറ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൊവിഡ് പരിശോധനഫലം ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെ മോര്‍ച്ചറി നടത്തിപ്പുകാര്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. വീട്ടുകാര്‍ പോലിസിനെ ബന്ധപ്പെട്ടെങ്കിലും പ്രദേശത്തെ കൗണ്‍സിലറെ വിവരമറിയിക്കാനായിരുന്നു പോലിസിന്റെ നിര്‍ദേശം. എന്നാല്‍ മണിക്കൂറുകളോളം കൗണ്‍സിലറെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണ്‍ എടുത്തില്ല.

മരണം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ട് മൃതദേഹം അഴുകി തുടങ്ങിയതോടെയാണ് വീട്ടുകാര്‍ ഐസ്‌ക്രീം ഫ്രീസര്‍ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം വൈകിട്ട് കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതോടെ മൃതദേഹം സംസ്‌കരിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ബുധനാഴ്ച രാവിലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് വീട്ടുകാരെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെത്തി മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി. മരിച്ച് 50 മണിക്കൂറിന് ശേഷം മാത്രമാണ് കെട്ടിടം അണുവിമുക്തമാക്കിയത്.

Next Story

RELATED STORIES

Share it