Sub Lead

കന്നുകാലി കടത്ത് ആരോപിച്ച് ബോഡോ യുവാവിനെ കൊന്നു; അസമിലെ കൊക്രജഹാറില്‍ വന്‍ സംഘര്‍ഷം

കന്നുകാലി കടത്ത് ആരോപിച്ച് ബോഡോ യുവാവിനെ കൊന്നു; അസമിലെ കൊക്രജഹാറില്‍ വന്‍ സംഘര്‍ഷം
X

ഗുവാഹതി: കന്നുകാലി കടത്ത് ആരോപിച്ച് അസമിലെ കൊക്രജഹാറിലെ കരിഗോവ് ഗ്രാമത്തില്‍ ബോഡോ യുവാവിനെ കൊന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കന്നുകാലികളെ കടത്തുന്നതാണെന്ന് പറഞ്ഞാണ് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ ബോഡോകളെ ആക്രമിച്ചത്. ഗൗരി നഗര്‍-മാഷിങ് റോഡില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. അക്രമികള്‍ വാഹനം തടഞ്ഞ് അതിന് തീയിട്ടു. ഈ ആക്രമണത്തിലാണ് സിഖ്‌ന ജ്വലാവോ ബിസ്മിത് എന്നയാള്‍ കൊല്ലപ്പെട്ടത്. മൊറാണ്ട ബസുമാതാരി എന്ന കരാറുകാരന്റെ മകനാണ് ഇയാള്‍. മറ്റുള്ളവര്‍ ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ബോഡോ വിഭാഗക്കാര്‍ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ദേശീയപാത 27 അവര്‍ ഉപരോധിച്ചു. നിരവധി വാഹനങ്ങള്‍ കത്തിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്ത് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.കൊലപാതകത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലം കൊക്രജഹാര്‍ ഈസ്റ്റ് എംഎല്‍എ ലോറന്‍സ് ഇസ്‌ലാരി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it