ജാതിപറഞ്ഞ് വോട്ടുപിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.

ജാതിപറഞ്ഞ് വോട്ടുപിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


RELATED STORIES

Share it
Top