Sub Lead

കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് ബോട്ട് മാര്‍ഗം മനുഷ്യകടത്തെന്ന് സംശയം; അന്വേഷണം തുടങ്ങി

കൊച്ചിയില്‍ നിന്നും വിദേശത്തേക്ക്   ബോട്ട് മാര്‍ഗം മനുഷ്യകടത്തെന്ന്   സംശയം; അന്വേഷണം തുടങ്ങി
X

കൊച്ചി: കൊച്ചിയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ബോട്ട് മാര്‍ഗം മനുഷ്യകടത്ത് നടന്നതായി സംശയത്തെ തുടര്‍ന്ന് തീരദേശ പോലിസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.സ്ത്രീകളും കുട്ടികളുമടങ്ങുന്ന 43 അംഗ സംഘം വൈപ്പിന്‍ മുനമ്പം മാല്യങ്കര ബോട് ലാന്റിങ് സെന്ററില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയോടെ മല്‍സ്യബന്ധന ബോട്ടില്‍ പോയതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. ബോട്ട് ലാന്റിങ് സെന്ററിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ മനുഷ്യകടത്ത് നടന്നതായി പോലിസിന് വിവരം ലഭിച്ചത്.

ശ്രീലങ്കയില്‍ നിന്നും എത്തിയ സംഘമാണ് ബോട്ടില്‍ പോയിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. മുനമ്പത്ത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു മല്‍സ്യബന്ധന ബോട്ടിന്റെ വില്‍പന നടന്നിരുന്നു. ആന്ധ്ര,കോവളം സ്വദേശികളായ രണ്ടുപേരാണ് ഈ ബോട്ടു വാങ്ങിയത്. ബോട്ടില്‍ പോയിരിക്കുന്ന 43 സംഘം കൊച്ചിയില്‍ എത്തിയത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 40 പേര്‍ ചെന്നൈ വഴി തീവണ്ടി മാര്‍ഗവും മൂന്നു പേര്‍ വിമാനമാര്‍ഗവുമാണത്രെ. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് സംഘം ചെറായി മേഖലയിലെ റിസോര്‍ട്ടുകളിലും മറ്റും താമിച്ചുവരികയായിരുന്നുവത്രെ. പുതുവര്‍ഷമായതിനാല്‍ കൊച്ചിയില്‍ നിരവധി വിദേശികള്‍ വിനോദ സഞ്ചാരത്തിനായി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ റിസോര്‍ട്ടിലും മറ്റും താമസിച്ചാല്‍ അധികം ആരും ശ്രദ്ധിക്കാറില്ല. ഇതു മുതലെടുത്താണ് ഇവര്‍ റിസോര്‍ട്ടില്‍ തങ്ങിയതെന്നാണ് വിവരം. ബോട്ടടക്കം പോവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായതോട സംഘം ബസ്സില്‍ ആണ്് ബോട്ട് ലാന്റിങ്് സെന്ററില്‍ എത്തിയതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന സുചന. ഈ ബോട്ടും ഇവിടെയില്ല. സംഘം ബോട്ടില്‍ കയറി കടന്നതായിട്ടാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് ബോട്ട് കണ്ടെത്താന്‍ പോലിസ് തീരദേശ പോലിസിന് വിവരം കൈമാറിയിട്ടുണ്ട്.

ബോട്ടില്‍ 12,000 ലിറ്റര്‍ ഡീസല്‍ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളമടക്കം ഒരു മാസം കഴിയാനുള്ള എല്ലാ സജ്ജീകരണവും ബോട്ടില്‍ തയ്യാറാക്കിയിരുന്നുവെന്നും വിവരമുണ്ട്. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് അടക്കമുള്ള ഏതെങ്കിലും രാജ്യത്തേയക്കായിരിക്കും ഇവര്‍ പോയിരിക്കുന്നതെന്നാണ് പോലിസ് കരുതുന്നത്. ഇതിനായി ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it