Sub Lead

ബ്യുട്ടി പാര്‍ലര്‍ വെടിവെയ്പ്: ക്വട്ടേഷന്‍ ഒരു കോടിക്കെന്ന്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും

ഇവരുടെ അറസ്റ്റ് രേഖപെടുത്തിയതിനു ശേഷം ഉച്ചകഴിഞ്ഞായിരിക്കും തെളിവെടുപ്പിനെത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.എറണാകുളം സ്വദേശികളായ വിപിന്‍,ബിലാല്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.വെടിയുതിര്‍ക്കുന്നതിനായി ഇവര്‍ ഉപയോഗിച്ച തോക്കും അന്വേഷണ സംഘം കണ്ടെടുത്തതായിട്ടാണ് അറിയുന്നത്.

ബ്യുട്ടി പാര്‍ലര്‍ വെടിവെയ്പ്:  ക്വട്ടേഷന്‍ ഒരു കോടിക്കെന്ന്; പ്രതികളെ  ഇന്ന് തെളിവെടുപ്പിനായി എത്തിക്കും
X

കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം കടവന്ത്രയിലെ ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ രണ്ടു പ്രതികളെ പോലീസ് ഇന്ന് ബ്യൂടി പാര്‍ലറില്‍ തെളിവെടുപ്പിനെത്തിക്കും.ഇവരുടെ അറസ്റ്റ് രേഖപെടുത്തിയതിനു ശേഷം ഉച്ചകഴിഞ്ഞായിരിക്കും തെളിവെടുപ്പിനെത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.എറണാകുളം സ്വദേശികളായ വിപിന്‍,ബിലാല്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.വെടിയുതിര്‍ക്കുന്നതിനായി ഇവര്‍ ഉപയോഗിച്ച തോക്കും അന്വേഷണ സംഘം കണ്ടെടുത്തതായിട്ടാണ് അറിയുന്നത്.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതായാണ് വിവരം.കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടത്രെ.എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ക്ക് ഒരു കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍റില്‍ കടന്ന് വെടിയുതിര്‍ത്ത് ഭീകാരാന്തരീക്ഷം സഷ്ടിക്കണമെന്നും രവി പൂജാരിയാണ് ഇതിനു പിന്നിലെന്ന് ധരിപ്പിക്കണമെന്നുമായിരുന്നുവത്രെ ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇവര്‍ക്ക് ബ്യൂട്ടി പാര്‍ലറില്‍ കടക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്നും വെടിയുതിര്‍ത്ത ശേഷം ഇവര്‍ രക്ഷപെടുകയായിരുന്നു.ഇതേ തുടര്‍ന്ന് 30,000 രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് പറയുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ പട്ടാപകല്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചത്. തുടര്‍ന്ന് രവി പൂജാരയുടെ പേര് രേഖപെടുത്തിയ കടലാസ് ഇവര്‍ ബ്യൂട്ടി പാര്‍ലറിനു മുന്‍ വശം ഉപേക്ഷിച്ചതിനു ശേഷം രക്ഷപെടുകയായിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും നടി ലീന മരിയ പോളിന്റെ മൊഴിയുടെയും അടിസ്ഥാനത്തില്‍ സംഭവത്തിനു പിന്നില്‍ രവി പൂജായാണെന്ന് പോലിസ് കണ്ടെത്തി. നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനിടയില്‍ രവി പൂജാരിയെ സെനഗലില്‍ അവിടുത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ വിട്ടു കിട്ടാന്‍ പോലിസ് ഇന്റര്‍ പോളിന് കത്ത് നല്‍കിയിട്ടുണ്ട്. വിട്ടു കിട്ടല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി രവി പൂജാരിയെ പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമുണ്ട്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു പേര്‍ പോലീസ് പിടിയിലായിരിക്കുന്നത്.

Next Story

RELATED STORIES

Share it