Sub Lead

ഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം

ഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
X

തെല്‍അവീവ്: ഇസ്രായേലി പാര്‍ലമെന്റായ നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ പീസ് ആന്‍ഡ് ഇക്വാലിറ്റി പാര്‍ട്ടിയുടെ നേതാവ് കൂടിയായ അയ്മന്‍ ഒദെയെ ഇംപീച്ച് ചെയ്യാന്‍ നെസെറ്റ് സമിതി വോട്ട് ചെയ്തു. ഇസ്രായേലും ഹമാസും തമ്മില്‍ മുമ്പ് ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് അയ്മന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശമാണ് ഇംപീച്ച്‌മെന്റിന് കാരണം. ''ബന്ദികളും ഫലസ്തീന്‍ തടവുകാരും മോചിതരായതില്‍ സന്തോഷമുണ്ട്, ഇവിടെ നിന്ന് രണ്ട് ജനതകളെയും അധിനിവേശത്തിന്റെ ഭാരത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്, നമ്മള്‍ സ്വതന്ത്രരായി ജനിച്ചു.''-എന്നായിരുന്നു പോസ്റ്റ്.

ജൂത കുടിയേറ്റ സംഘങ്ങളുടെ 1948 കാലത്തെ ആക്രമണങ്ങളെ അതിജീവിച്ച് ഒഴിഞ്ഞുപോവാത്ത നിരവധി ഫലസ്തീനികള്‍ ഇസ്രായേലിലുണ്ട്. ജനസംഖ്യയുടെ 21 ശതമാനം വരും അവര്‍.

Next Story

RELATED STORIES

Share it