Sub Lead

ഒഴിഞ്ഞുകിടക്കുന്ന വീടുകളെ ടൂറിസത്തിനായി ''കെ ഹോംസ്'' ആക്കും

ഒഴിഞ്ഞുകിടക്കുന്ന വീടുകളെ ടൂറിസത്തിനായി കെ ഹോംസ് ആക്കും
X

തിരുവനന്തപുരം: കേരളത്തില്‍ ആള്‍ത്താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭം നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നും മന്ത്രി പറഞ്ഞു.

ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.

Next Story

RELATED STORIES

Share it