Sub Lead

കര്‍ഷക പ്രതിഷേധം; യുപി അതിര്‍ത്തിയിലെ ഡല്‍ഹി-നോയിഡ റോഡ് അടച്ചു

കര്‍ഷക പ്രതിഷേധം; യുപി അതിര്‍ത്തിയിലെ ഡല്‍ഹി-നോയിഡ റോഡ് അടച്ചു
X

നോയിഡ: പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രണ്ടാം ദിവസവും നോയിഡ-ഡല്‍ഹി അതിര്‍ത്തിയില്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അച്ചു. ഡല്‍ഹി-നോയിഡ റോഡാണ് അടച്ചിടേണ്ടി വന്നത്. ചില്ല റൂട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കാനും പകരം ബദല്‍ റൂട്ടുകളായ ഡിഎന്‍ഡി അല്ലെങ്കില്‍ കാളിന്ദി കുഞ്ച് റൂട്ട് സ്വീകരിക്കാനും നോയിഡ ട്രാഫിക് പോലിസ് ഡല്‍ഹിയിലേക്കു പോവുന്ന യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

പടിഞ്ഞാറന്‍ യുപിയിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവ കര്‍ഷകരാണ് ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ഉപരോധിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ആരംഭിച്ച വന്‍ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ ഡല്‍ഹിയിലെത്താനാണ് ഇവരുടെ തീരുമാനം. എത്താന്‍ ആഗ്രഹിക്കുന്നു. ഭാരതീയ കിസാന്‍ യൂനിയനുമായി ബന്ധപ്പെട്ട നൂറുകണക്കിന് കര്‍ഷകരും മറ്റ് ഗ്രൂപ്പുകളും ചൊവ്വാഴ്ച വൈകീട്ട് അതിര്‍ത്തിയില്‍ ഒത്തുകൂടുകയായിരുന്നു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നോയിഡ, ഡല്‍ഹി ഭാഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Key Delhi-Noida Route Shut As UP Farmers Protest At Border

Next Story

RELATED STORIES

Share it