- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറിൽ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് വച്ചില്ല; കേരള പോലിസിന്റെ ഫൈൻ
ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്ന സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചു എന്നാണ് നോട്ടിസിലുള്ളത്.

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലം മുതൽ ഫൈനടിയിലൂടെ കുപ്രസിദ്ധി നേടിയ കേരള പോലിസിന്റെ മറ്റൊരു കൈപ്പിഴയും വൈറലായി. കാറിൽ സഞ്ചരിച്ചപ്പോൾ പിന്നിലിരുന്നയാൾ ഹെൽമറ്റ് വച്ചിരുന്നില്ല എന്ന കാരണം കാട്ടിയാണ് കാറുടമയ്ക്ക് ഫൈൻ അടിച്ചത്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപ ഫൈൻ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്.
ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്ന സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചു എന്നാണ് നോട്ടിസിലുള്ളത്. തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് എന്ന സ്ഥലത്ത് വച്ചാണ് നിയമലംഘനം നടത്തിയതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. നോട്ടിസിൽ പറയുന്ന ദിവസം ഇതേ സമയം രജനീകാന്തിന്റെ കാർ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നത് ഉടമയും അംഗീകരിക്കുന്നുണ്ട്.
കാറിൽ ഹെൽമറ്റ് വച്ചില്ലെന്ന കാരണത്താൽ ഫൈനടിച്ചതിനെ കുറിച്ച് കൺട്രോൾ റൂമിൽ വിളിച്ച് പരാതി നൽകിയപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചത്. പിഴ നൽകേണ്ടെന്നും ലഭിച്ച നോട്ടിസ് കീറികളയുവാനുമാണ് പോലിസ് നൽകിയ ഉപദേശം. ഈ നോട്ടിസ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















