നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
കാസര്‍ കോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുള്ളത്.മലപ്പുറം,തൃശൂര്‍,എറണാകുളം ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നും ഇതില്‍ നാലു ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ്.കാസര്‍ കോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുള്ളത്.മലപ്പുറം,തൃശൂര്‍,എറണാകുളം ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി ( നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തില്‍
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും തുടര്‍ന്നുള്ള രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
RELATED STORIES
പോപുലര്ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMT