Sub Lead

രാജ്യത്ത് കൈക്കൂലി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം; കൂടുതല്‍ രാജസ്ഥാനില്‍

രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ട് എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

രാജ്യത്ത് കൈക്കൂലി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം; കൂടുതല്‍ രാജസ്ഥാനില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഏജന്‍സിയുമാണ് സര്‍വേ നടത്തിയത്. രാജസ്ഥാനാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്ന സംസ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരിലാണ് സര്‍വ്വേ നടത്തിയത്. കേരളത്തിലെ 10 ശതമാനം ജനങ്ങള്‍ മാത്രമാണ് സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കിയത്. ഗോവയും, ഒഡിഷയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ട് എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. രാജസ്ഥാനില്‍ 78ശതമാനം ജനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ 51 ശതമാനം പേരും സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it