Sub Lead

പാലായില്‍ മാണി സി കാപ്പന് അപ്രതീക്ഷിത മുന്നേറ്റം; ജോസ് കെ മാണിയുടെ നില പരുങ്ങലില്‍

ഇടതുപക്ഷ സ്വാധീന മേഖലകളില്‍ കാപ്പന്‍ മുന്നേറ്റം നടത്തിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടയകീയമായി മുന്നേറുകയാണ്. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യമുണ്ടായിരുന്നത്.

പാലായില്‍ മാണി സി കാപ്പന് അപ്രതീക്ഷിത മുന്നേറ്റം; ജോസ് കെ മാണിയുടെ നില പരുങ്ങലില്‍
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അപ്രതീക്ഷിത മുന്നേറ്റം. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് പാലാ. യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ ജോസ് കെ മാണിക്ക് മണ്ഡലത്തില്‍ കനത്ത തിരിച്ചടി നേരിടുന്നതായാണ് ലീഡ് നില സൂചിപ്പിക്കുന്നത്. ഏറ്റവും അവസാനം ലഭിച്ച റിപോര്‍ട്ടുകള്‍ പ്രകാരം മാണി സി കാപ്പന് 9,019 വോട്ടിന്റെ ലീഡാണുള്ളത്. ജോസ് കെ മാണിക്ക് വ്യക്തമായ ആധിപത്യമുള്ള സ്ഥലങ്ങളിലെല്ലാം മാണി സി കാപ്പന്‍ മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ തേരേറ്റം അവസാനിപ്പിച്ച് എല്‍ഡിഎഫിന് വേണ്ടി പാലാ പിടിച്ചെടുത്ത മാണി സി കാപ്പന്‍ ഇപ്പോള്‍ യുഡിഎഫിന് വേണ്ടിയാണ് അങ്കത്തട്ടിലുള്ളത്. പാലാ വിട്ടുകൊടുക്കാത്തതിന്റെ പേരിലാണ് മാണി സി കാപ്പന്‍ എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിനൊപ്പം ചേര്‍ന്നത്. പാലായിലെ ജനങ്ങള്‍ മാണി സി കാപ്പനെ നെഞ്ചേറ്റിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിച്ചത്. അതോടൊപ്പം ജോസ് കെ മാണിയെ മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടെന്നും ഇത് സൂചിപ്പിക്കുന്നു.

ഇടതുപക്ഷ സ്വാധീന മേഖലകളില്‍ കാപ്പന്‍ മുന്നേറ്റം നടത്തിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടയകീയമായി മുന്നേറുകയാണ്. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യമുണ്ടായിരുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയതോടെ മാണി സി കാപ്പന്‍ ലീഡ് തിരിച്ചുപിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്‌തെങ്കിലും വൈകാതെ ജോസ് കെ മാണി ലീഡ് തിരിച്ചുപിടിച്ചു.

എന്നാല്‍, കാപ്പന്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍ 3000ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു. അടുത്ത റൗണ്ടുകളിലെത്തിയപ്പോല്‍ കാപ്പന്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്. ഇതെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it