'ഫാഷിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു'; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മഅ്ദനി
ആകെയുണ്ടായിരുന്ന നേമം സീറ്റിലും ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തോറ്റു. വിജയിക്കുമെന്ന ഉറപ്പില്‍ പാലക്കാട് എംഎല്‍എ ഓഫിസ് എടുത്ത മെട്രോമാന്‍ ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പരാജയപ്പെട്ടതോടെ ബിജെപിയുടെ സകല പ്രതീക്ഷകളും അസ്തമിച്ചു.

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനി. ഫാഷിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടര്‍ന്മാര്‍ക്കു ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കുമെന്ന് വീരവാദം മുഴക്കിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. ആകെയുണ്ടായിരുന്ന നേമം സീറ്റിലും ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തോറ്റു. വിജയിക്കുമെന്ന ഉറപ്പില്‍ പാലക്കാട് എംഎല്‍എ ഓഫിസ് എടുത്ത മെട്രോമാന്‍ ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പരാജയപ്പെട്ടതോടെ ബിജെപിയുടെ സകല പ്രതീക്ഷകളും അസ്തമിച്ചു.
മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഫാസിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്,
എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടറ
ന്മാര്‍ക്കു ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു........
RELATED STORIES
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ...
23 May 2022 5:17 AM GMTപി സി ജോര്ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTഡല്ഹിയില് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്വീസുകള് ...
23 May 2022 4:26 AM GMTവേള്ഡ് മലയാളി കൗണ്സില് ബഹ്റൈന് പ്രൊവിന്സ് പ്രവര്ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMT