Kerala

കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു; എന്‍ജിനിയറിങ് ഒന്നാം റാങ്ക് വരുണ്‍ കെ.എസിന്

റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു; എന്‍ജിനിയറിങ് ഒന്നാം റാങ്ക് വരുണ്‍ കെ.എസിന്
X

തിരുവനന്തപുരം: സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെള്ളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു.

ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരന്‍ അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി. ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് നേട്ടവും സ്വന്തമായി. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

എൻജിനിയറിങ്: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ

നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)

അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)

ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർകോഡ്)

ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)

എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)

ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്. യു (മലപ്പുറം)

പത്താം റാങ്ക്: അലീന എം.ആർ (കോഴിക്കോട്)

ജൂലായ് 16-ന് നടത്തിയ സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ സ്കോർ സെപ്തംബർ 9-ന് പ്രസിദ്ധീകരിച്ചിരുന്നു. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനും നിർദ്ദേശിച്ചിരുന്നു.

അപ്രകാരം എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 56,599 വിദ്യാർത്ഥികളിൽ 53,236 വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചു. വിശദമായ വിവരങ്ങൾക്കായി വെബ്സൈറ്റിലുളള വിജ്ഞാപനങ്ങൾ കാണുക.

Next Story

RELATED STORIES

Share it