Sub Lead

കശ്മീരി സാമൂഹിക പ്രവര്‍ത്തക ആസിയാ അന്ദ്രാബിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉത്തരവ്

കശ്മീരി സാമൂഹിക പ്രവര്‍ത്തക ആസിയാ അന്ദ്രാബിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉത്തരവ്
X
ന്യൂഡല്‍ഹി: കശ്മീരി സാമൂഹിക പ്രവര്‍ത്തക ആസിയ അന്ദ്രാബിക്കും രണ്ട് കൂട്ടാളികള്‍ക്കുമെതിരേ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. പാകിസ്താന്‍ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്തു, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ നിയമങ്ങള്‍ പ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങള്‍ക്ക് അന്ദ്രബിയെയും കൂട്ടാളികളായ സോഫി ഫെഹ്മിദയെയും നഹിദ നസ്രീനെയും വിചാരണ ചെയ്യണമെന്നാണ് പ്രത്യേക ജഡ്ജി പര്‍വീന്‍ സിങ് ഉത്തരവിട്ടത്. 2018 ഏപ്രിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 121 (ഇന്ത്യന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യല്‍), 121എ (ഇന്ത്യന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന), 124എ (രാജ്യദ്രോഹം), 153എ (വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), 153ബി, 505 എന്നിവയാണ് ചുമത്തിയത്.

ദുക്തരാനെ മില്ലത്ത് മേധാവിയായിരുന്ന അന്ദ്രാബി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നും രണ്ട് വനിതാ കൂട്ടാളികള്‍ക്കൊപ്പം ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിച്ചെന്നുമാണ് എന്‍ഐഎ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ അവര്‍ക്കെതിരെയും സംഘടനയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീര്‍ വേര്‍പെടുത്തണമെന്ന് ആസിയാ അന്ദ്രാബി പരസ്യമായി വാദിക്കുകയും രാജ്യത്തിനെതിരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്‌തെന്നുമാണ് ആരോപണം.

Kashmiri activist Asiya Andrabi to be charged under UAPA



Next Story

RELATED STORIES

Share it