വൈദ്യുതി കമ്പി കഴുത്തില് കുടുങ്ങി ഷോക്കേറ്റ് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് മരിച്ചു
കാഞ്ഞങ്ങാട്: സ്കൂട്ടറില് സഞ്ചരിക്കുമ്പോള് വൈദ്യുതി കമ്പി കഴുത്തിലും ദേഹത്തും കുരുങ്ങി ഷോക്കേറ്റ് കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കൊവ്വല്പ്പള്ളി മന്ന്യോട്ട് ദാര വളപ്പില് ഡി.വി.ബാലകൃഷ്ണന് (70) മരിച്ചു. സ്കൂട്ടറില് കൂടെയുണ്ടായിരുന്ന കൊച്ചുമകന് നിഹാല് (5) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.55ന് കൂളിയങ്കാല് പടിഞ്ഞാര്മന്ന്യോട്ട് അമ്പലം റോഡ് ഇടവഴിയിലാണ് സംഭവം. മകളുടെ മകനെ ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടി വരുന്നതിനിടെയായിരുന്നു അപകടം.
ഇടവഴിയുടെ ഇരുഭാഗത്തും മതിലാണ്. മതിലിനോട് ചേര്ന്ന് താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില് നിന്നാണ് ഷോക്കേറ്റത്. പ്രാഥമിക ശ്രുശൂഷ നല്കി ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന മാറ്റില് ചവിട്ടി നിന്നതിനാലാകും കുട്ടിക്കു ഷോക്കേല്ക്കാതിരുന്നതെന്നു രക്ഷാപ്രവര്ത്തനം നടത്തിയ എം കെ റഹ്മാന് പറഞ്ഞു. ഭാര്യ: ഗൗരി. മക്കള്: നവ്യ, ദിവ്യ. മരുമക്കള്: വസന്തന്, സൂരജ് (ഇരുവരും സൈനികര്). സഹോദരങ്ങള്: മീനാക്ഷി, ഓമന, ദാമോദരന്.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT