പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം; നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ഹാസന് ജില്ലയിലെ മഹാരാജ പാര്‍ക്കില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. തിരക്കേറിയ ജങ്ഷനില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. വിജയപുര ജില്ലയില്‍നിന്നുള്ള മേഘ്രാജ് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പോലിസ് പറഞ്ഞു. ഹാസന് നഗരത്തിലെ കെട്ടിടനിര്‍മാണ തൊഴിലാളിയാണ് മേഘ്രാജ്.
പാര്‍ക്കില്‍ അലഞ്ഞുതിരിയുന്നതിനിടെയാണ് മേഘ്രാജ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഒരുസംഘം ആളുകള്‍ ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. പോലിസിന് കൈമാറുന്നതിന് പകരം ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രം അഴിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് തിരക്കേറിയ ട്രാഫിക് ജങ്ഷനായ ഹേമാവതി സ്റ്റാച്യു സര്‍ക്കിളിന് സമീപത്തൂടെ നഗ്നനാക്കി നടത്തുകയും ചെയ്തു. സ്ഥലത്തത്തെിയ പോലിസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും മേഘ്‍രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം ഹാസന് സിറ്റി പോലിസ് അജ്ഞാതരായ നാലുപേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയ ആയ പെണ്‍കുട്ടി മേഘ്രാജിനെതിരേ ഒരു പരാതി നല്‍കിയിട്ടില്ല. ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്നനാക്കി പരസ്യമായി നടത്തുകയും ചെയ്തതിന്റെ പേരില്‍ മേഖ്രാജ് പരാതി നല്‍കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 341, 323, 504, 506 എന്നിവ പ്രകാരമാണ് നാല് പേര്‍ക്കെതിരേ കേസെടുത്തതെന്ന് ഹാസന് പോലിസ് എന്‍ഡിടിവിയോട് പറഞ്ഞു.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT