Sub Lead

കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദിയുടെ നിയമനം റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

ബിജെപി ഭരണകാലത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ട ഷാഫി സഅദിക്ക് പുറമെ അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസയ്ന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹ്‌റ നസീം എന്നിവരെ നാമനിര്‍ദേശം റദ്ദാക്കിയതും പിന്‍വലിച്ചിട്ടുണ്ട്.

കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദിയുടെ നിയമനം റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു
X

ബെംഗളൂരു: കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് ഷാഫി സഅദിയുടെ നിയമനം റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഷാഫി സഅദി ഉള്‍പ്പെടെ നാല് പേരുടെ നോമിനേഷന്‍ റദ്ദാക്കിയ ഉത്തരവാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്. ബിജെപി ഭരണകാലത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ട ഷാഫി സഅദിക്ക് പുറമെ അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസയ്ന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹ്‌റ നസീം എന്നിവരുടെ നാമനിര്‍ദേശം റദ്ദാക്കിയതും പിന്‍വലിച്ചിട്ടുണ്ട്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇതില്‍ അംഗങ്ങളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ഷാഫി സഅദി ഉള്‍പ്പെടെയുള്ളവരുടെ നാമനിര്‍ദേശം റദ്ദാക്കിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വഖ്ഫ് ബോര്‍ഡ് അംഗങ്ങളുടെ പേരുവിവരം റദ്ദാക്കി ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ച് ഉത്തരവിറക്കുകയായിരുന്നു. കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ നാല് അംഗങ്ങളെ നാമനിര്‍ദേശം റദ്ദാക്കിയ തീരുമാനം അടിയന്തിരമായി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പിന്‍വലിച്ചിരിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.


കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ നാല് അംഗങ്ങളെ നാമനിര്‍ദേശം റദ്ദാക്കിയ തീരുമാനം അടിയന്തിരമായി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പിന്‍വലിച്ചിരിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ 10 അംഗങ്ങളില്‍ ആറുപേര്‍ വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. മറ്റു നാലുപേര്‍ സര്‍ക്കാര്‍ നോമിനികളും. സര്‍ക്കാര്‍ നോമിനികളുടെ നാമനിര്‍ദേശമാണ് കേന്ദ്ര വഖ്ഫ് നിയമത്തിലെ 20ാം വകുപ്പ് പ്രകാരം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയെന്നു കാണിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. 2021 നവംബര്‍ 17ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ഷാഫി സഅദി കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസനെയാണ് പരാജയപ്പെടുത്തിയിരുന്നത്. എന്നാല്‍, ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമാണെന്ന് അവകാശപ്പെട്ട് ബിജെപി ആഘോഷിച്ചിരുന്നു. കഴിഞ്ഞദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വഖ്ഫ് ബോര്‍ഡിലെ നാമനിര്‍ദേശങ്ങള്‍ റദ്ദാക്കിയിരുന്നത്. ബിജെപി പിന്തുണയുള്ളതിനാലാണ് റദ്ദാക്കിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍, കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ വിവിധ കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍, സര്‍ക്കാറിതര, മറ്റ് എല്ലാ പ്രസിഡന്റുമാര്‍, ഡയറക്ടര്‍മാര്‍, അംഗങ്ങള്‍ എന്നിവരുടെ ശിപാര്‍ശകളും നിയമനങ്ങളും സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കാന്തപുരം വിഭാഗം സുന്നി നേതാവായ ഷാഫി സഅദിയുടെ നിയമനം റദ്ദാക്കിയത് കേരളത്തില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it