Sub Lead

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവര്‍ ആണ് പിടിയിലായത്.

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
X

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവര്‍ ആണ് പിടിയിലായത്.

ഇവരും സംഭവ സമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. റിയാസിന് സുഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു.

അതിനിടെ, സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആസൂത്രകന്‍ സൂഫിയാന്റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിന്റെ സ്വര്‍ണം തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെയായിരുന്നു കൊടുവളളി സംഘം വന്‍ സന്നാഹങ്ങളോടെ കരിപ്പൂരിലെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരന്‍ ഫിജാസും ഷിഹാബും മറ്റു നാല് പേരും ചേര്‍ന്ന് അന്ന് രാത്രി ഒരാളെ തട്ടിക്കൊണ്ടുപോയി. പാലക്കാട് സ്വദേശിയായ ഇയാള്‍ നേരത്തെ ഇവരുടെ സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പോലിസിന് കിട്ടിയ സൂചന.

കൊടുവളളി സംഘത്തിന് എത്തിക്കേണ്ട സ്വര്‍ണം ഈ പാലക്കാട് സ്വദേശിയില്‍ നിന്നു നഷ്ടപ്പെട്ടതിനാലാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഈ യാത്രക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണും ലഗേജും തട്ടിയെടുത്ത ശേഷം തിരിച്ചയക്കുകയായിരുന്നു എന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ട ഫിജാസും ഷിഹാബും ഇപ്പോള്‍ രാമനാട്ടുകാര കേസിനെത്തുടര്‍ന്ന് ജയിലിലാണ്.

Next Story

RELATED STORIES

Share it