Sub Lead

'കപില്‍ മിശ്രയുടെ പേരില്‍ കലാപത്തിന് ശ്രമിച്ചു'; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

'കപില്‍ മിശ്ര ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. ഉമര്‍ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു' സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് അവകാശപ്പെട്ടു.

കപില്‍ മിശ്രയുടെ പേരില്‍ കലാപത്തിന് ശ്രമിച്ചു; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ പേരില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഉമര്‍ ഖാലിദാണെന്ന് പ്രോസിക്യൂഷന്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദാണ് കോടതിയില്‍ ഈ ആരോപണമുന്നയിച്ചത്.

'കപില്‍ മിശ്ര ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. ഉമര്‍ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു' സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് അവകാശപ്പെട്ടു.

'വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കപില്‍ മിശ്ര എത്തിയെന്ന് പറഞ്ഞാണ് 2020 ഫെബ്രുവരി 17ന് കലാപമുണ്ടാക്കിയത്. പിന്നീട് കപില്‍ മിശ്ര എവിടെപ്പോയി? അദ്ദേഹം ഒരിടത്തും വന്നിട്ടില്ല. നിങ്ങള്‍ക്ക് കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നു. റോഡുകള്‍ തടയാനും സംഘര്‍ഷം ഉണ്ടാക്കാനും പ്രതികള്‍ തീരുമാനിച്ചിരുന്നു-പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

2019ന്റെ അവസാനവും 2020ന്റെ തുടക്കത്തിലുമായി നടത്തിയ കലാപശ്രമം പരാജയപ്പെട്ടു. 2020 ഫെബ്രുവരിയില്‍ നടത്തിയ കലാപശ്രമം വിജയിച്ചത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. രണ്ട് ഘട്ടത്തിലും കലാപത്തില്‍ പങ്കെടുത്തത് ഒരേയാളുകളായിരുന്നു. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഒരുമിച്ചാണ് ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അവകാശപ്പെട്ടു.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം അഴിച്ചുവിട്ട വംശീയ ആക്രമണത്തില്‍ ആസൂത്രകരെന്ന് ആരോപിച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഖാലിദിനും മറ്റ് നിരവധി പേര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയാണ് തുറങ്കിലടച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it