കണ്ണൂരില്‍ ട്രെയിന്‍ കത്തനശിച്ച സംഭവം: തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിനു തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബിപിസിഎല്ലിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദൃശ്യം അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ കരുതുന്നത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ച് തീവെപ്പുണ്ടായ അതേ തീവണ്ടിയാണ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. ബുധനാഴ്ച രാത്രി 1.20ഓടെയാണ് തീപ്പിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്ന് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയിട്ടുണ്ട്.
RELATED STORIES
വോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMT