Sub Lead

കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

ദുബയ്: കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചുങ്കം വെല്‍ഫെയര്‍ എല്‍പി സ്‌കൂളിനു സമീപത്തെ ഇപ്പോള്‍ മാങ്കടവ് റൈസ് മില്ലിനടുത്ത് താമസക്കാരനായ പി ടി പി ഷബീര്‍(48) ആണ് മരണപ്പെട്ടത്. ദുബയിലെ ജോലി സ്ഥലത്ത് ഹൃദഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അസൂറ മാങ്കടവ്. മക്കള്‍: ഇസ്സ ഫാത്തിമ, മുഹമ്മദ് ജിഷന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it