Sub Lead

കാപ്പ ചുമത്തിയതിനാല്‍ ഒളിവില്‍ക്കഴിഞ്ഞ കണ്ണവം സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതി പിടിയില്‍

കാപ്പ ചുമത്തിയതിനാല്‍ ഒളിവില്‍ക്കഴിഞ്ഞ കണ്ണവം സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതി പിടിയില്‍
X

കണ്ണൂര്‍: കാപ്പ നിയമം ചുമത്തി നാടുകടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് പിടികൂടി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവം സ്വലാഹുദ്ദീന്‍ വധം, സിപിഎം പ്രവര്‍ത്തകന്‍ പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവധം തുടങ്ങിയ കേസുകളില്‍ പ്രതിയായ മൊകേരി ചെണ്ടയാട് താഴെ പീടികയിലെ ടി പി ശ്യാംജിത്തി(27)നെയാണ് പാനൂര്‍ പോലിസ് പിടികൂടിയത്. കാപ്പ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പാനൂര്‍ പാത്തിപ്പാലത്ത് നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രണ്ട് കൊലക്കേസ് ഉള്‍പ്പെടെ കതിരൂര്‍, ന്യൂ മാഹി, പള്ളൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളില്‍ പ്രതിയാണ് ശ്യാംജിത്ത്. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരേ കാപ്പ നിയമം ചുമത്തിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. പാനൂര്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എംപി ആസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി സി ലതീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ശ്രീജിത്ത്, ഫൈസല്‍, ജോഷിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it