- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐ വിട്ട് കനയ്യ കുമാര്‍ എന്‍ഡിഎയിലേയ്‌ക്കെന്ന് അഭ്യൂഹം
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

പട്‌ന: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ബന്ധം ഉപേക്ഷിച്ച് ജെഡിയു വഴി എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹം ശക്തമാക്കിയത്. ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. സിപിഐ കേന്ദ്ര നിര്‍വാഹക സമിതി അംഗമായ കനയ്യ കുമാര്‍ അടുത്ത കാലത്തായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ്.
കനയ്യയുടെ അനുയായികള്‍ സിപിഐ പട്‌ന ഓഫിസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിനു നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യ കുമാറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനാല്‍ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ സമരത്തോടെയാണ് കനയ്യ കുമാര്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ഥി നേതാവായത്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ ആസാദി മുദ്രാവാക്യം രാജ്യത്തെ കാംപസുകള്‍ ഏറ്റെടുക്കുകയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കനയ്യയ്‌ക്കൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ വിഷയത്തില്‍ പിന്നീട് കനയ്യ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ച നിസംഗഭാവവും ഏറെ ചര്‍ച്ചയായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെഡിയുവിന്റെ അച്ചടക്കമുള്ള നേതാവായി മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. എന്നാല്‍, കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നുമാണ് ഇരുവരുടെയും വിശദീകരണം. അതിനിടെ, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2016ല്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ചുമത്തിയ രാജ്യദ്രോഹക്കേസില്‍ കനയ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് 15നു വിചാരണയ്ക്കു ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, ആഖിബ് ഹുസയ്ന്‍, മുജീബ് ഹുസയ്ന്‍, മുനീബ് ഹുസയ്ന്‍, ഉമര്‍ ഗുല്‍, റഈസ് റസൂല്‍, ബഷാറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്ക് ഡല്‍ഹി പാട്യാല കോടതി സമന്‍സ് അയച്ചത്.
Kanhaiya Kumar Meets Nitish Kumar Aide Fuelling Speculations In NDA
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















