Sub Lead

ആധുനിക സൗകര്യമുള്ള പാർട്ടി മന്ദിരം സിപിഎം നിർമിക്കുന്നതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ

അതേസമയം സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് നേരെയുണ്ടായ എസ്എഫ്ഐയുടെ ജാതിയധിക്ഷേപ, ശാരീരിക ആക്രമണത്തിനെതിരേ കാനം രാജേന്ദ്രൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല

ആധുനിക സൗകര്യമുള്ള പാർട്ടി മന്ദിരം സിപിഎം നിർമിക്കുന്നതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: ഒരു പാർട്ടിക്ക് അവരുടെ സൗകര്യത്തിനായി പുതിയൊരു മന്ദിരം ആവശ്യമാണെങ്കിൽ അത് നിർമ്മിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പഴയ മന്ദിരത്തെക്കാൾ ആധുനിക സൗകര്യത്തോടുകൂടിയുള്ള മന്ദിരം നിർമിക്കാൻ ഒരു പാർട്ടി തീരുമാനിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും കാനം പറഞ്ഞു.

സിപിഎം ആറ് കോടിയോളം രൂപ ചെലവിൽ തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം പണിയാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. അതിനായി സ്ഥലം വാങ്ങിയിട്ടുണ്ട്. നിലവിൽ ഒരു മന്ദിരമുള്ളപ്പോൾ എന്തിനാണ് പുതിയത് എന്ന ചോദ്യം ചില കോണുകളിൽ നിന്നുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൗമുദി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് ഇന്ത്യയിൽ എറ്റവും വലിയ ആസ്ഥാന മന്ദിരമുണ്ടായിരുന്ന പാർട്ടി സിപിഐ ആയിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ബിജെപി അതിനെക്കാൾ വലിയ മന്ദിരം നിർമ്മിച്ചു അതിന് എന്തിനാണ് ‌ഞങ്ങൾ അസൂയപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് നേരെയുണ്ടായ എസ്എഫ്ഐയുടെ ജാതിയധിക്ഷേപ, ശാരീരിക ആക്രമണത്തിനെതിരേ കാനം രാജേന്ദ്രൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരേ വ്യാപക പ്രതിഷേധം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയർന്നിട്ടും കാനം പാലിക്കുന്ന മൗനത്തിനെതിരേ പ്രതിപക്ഷവും രം​ഗത്തുവന്നിരുന്നു.


Next Story

RELATED STORIES

Share it