ആതിരപ്പിള്ളി പദ്ധതി: എംഎം മണിയുടെ വാദങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍
സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

തൃശൂര്‍: ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് ആതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു. കാനം വ്യക്തമാക്കി.
സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്.
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും തന്റെയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു. ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെഎസ്ഇബിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ എന്‍ഒസിയില്‍ വീണ്ടും പാരിസ്ഥിതിക അനുമതിക്കായ കെഎസ്ഇബിക്ക് കേന്ദ്രത്തെ സമീപിക്കാം. ഈ നീക്കത്തിനെതിരെയാണ് സിപിഐ രംഗത്തെത്തിയത്.
RELATED STORIES
രണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMT