Sub Lead

പാര്‍ട്ടി വിടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ; സോണിയ കമല്‍നാഥുമായി ചര്‍ച്ച നടത്തി

തനിക്ക് മികച്ച പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുകളുണ്ട്

പാര്‍ട്ടി വിടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ; സോണിയ കമല്‍നാഥുമായി ചര്‍ച്ച നടത്തി
X

ന്യൂഡല്‍ഹി: പിസിസി അധ്യക്ഷനെ ചൊല്ലിയുള്ള തര്‍ക്കം മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി. അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉറച്ചുനില്‍ക്കുകയും ആവശ്യം തള്ളുകയാണെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും പറഞ്ഞ് പാര്‍ട്ടിവിടുമെന്ന വിധത്തില്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടപ്പില്‍ തുടങ്ങിയ ഭിന്നതയാണ് പൊട്ടിത്തെറിയിലേക്കു നീങ്ങുന്നത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി പരാജയപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ നിലവില്‍ പദവികളൊന്നുമില്ല. സിന്ധ്യയുടെ അടുപ്പക്കാരനായ ഉമാങ് സെന്‍ഗറിനെ അധ്യക്ഷനാക്കാനാണ് സമ്മര്‍ദ്ദവും ഭീഷണിയുമെന്നാണ് സൂചന. തനിക്ക് മികച്ച പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അധ്യക്ഷനായി ബാലാ ബച്ചനെ പരിഗണിക്കണമെന്ന് സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണു വിവരം. നേരത്തേ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നിയമസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ അജയ് സിങിന്റെ പേര് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ നേതാക്കള്‍ മഹാരാജിനെ(സിന്ധ്യ) പോലെയുള്ള ചെറുപ്പക്കാരനും സമര്‍പ്പിതനും ജനപ്രിയനുമായ ഒരു നേതാവിനെയാണ് ആഗ്രഹിക്കുന്നതെന്നും മധ്യപ്രദേശിലെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് തൃപ്തിയാവില്ലെന്നുമായിരുന്നു മന്ത്രിയും സിന്ധ്യ പക്ഷക്കാരനുമായ ഇമാര്‍ട്ടി ദേവിയുടെ പ്രതികരണം. സ്ഥാനം ലഭിച്ചില്ലെങ്കില്‍ ചിലര്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഒരുവിഭാഗം ജബല്‍പൂരില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഊര്‍ജ്ജിതശ്രമം നടത്തുന്നുണ്ട്.



Next Story

RELATED STORIES

Share it