Sub Lead

കല്യാണ്‍ സില്‍ക്‌സിന്റെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

കല്യാണ്‍ സില്‍ക്‌സിന്റെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു
X

കോഴിക്കോട്: കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോട് പൊറ്റമ്മലിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തമിഴ്‌നാട് സ്വദേശി കാര്‍ത്തികാണ് മരിച്ചത്. പരിക്കേറ്റവരും തമിഴ്‌നാട് സ്വദേശികളാണ്.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. അപകട സമയത്ത് മരിച്ച കാര്‍ത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാന്‍ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നില്‍ മഹാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it