Sub Lead

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ ജൂണ്‍ 14ലേക്കു മാറ്റി

സംഭവത്തില്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം നല്‍കിയത്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ ജൂണ്‍ 14ലേക്കു മാറ്റി
X

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ വിചാരണ നടപടികള്‍ ജൂണ്‍ 14ലേക്കു മാറ്റി. കേസിലെ മുഖ്യപ്രതികളായ തടിയന്റവിട നസീര്‍ അടക്കമുള്ള നാലുപേര്‍ ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കേസില്‍ ഇവരെ എന്‍ഐഎ കോടതിയില്‍ എപ്പോള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബസ് തട്ടിയെടുത്തു തീവച്ചുനശിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. സംഭവത്തില്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ കണ്ണൂര്‍ സിറ്റി സ്വദേശി തടിയന്റവിട നസീര്‍ ബെംഗളൂരു സ്‌ഫോടനം, കോഴിക്കോട് ഇരട്ടസ്‌ഫോടനം, കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് എന്നിവയിലും പ്രതിയാണ്. ഇദ്ദേഹത്തെ ഉള്‍പ്പെടെ കലൂരിലെ എന്‍ഐഎ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ എളുപ്പമല്ലെന്നാണു പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കേസിലെ 13ാം പ്രതി കണ്ണൂര്‍സിറ്റി മരയ്ക്കാര്‍കണ്ടിയിലെ മുഹമ്മദ് സാബിര്‍ എന്ന അയ്യൂബ് വിദേശത്ത് ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. 2005 സെപ്തംബര്‍ 9ന് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നു സേലത്തേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ് തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ കളമശേരി എച്ച്എംടി എസ്‌റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിവിട്ട ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയെന്നാണു കേസ്.




Next Story

RELATED STORIES

Share it