- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി കള്ളപ്പണ കേസ്: കെ സുരേന്ദ്രന് പോലിസിന് മുന്നില്‍ ഹാജരായി

തൃശൂര്‍: കള്ളപ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായി. തൃശൂര്‍ പോലിസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. പാര്‍ട്ടി പ്രതിരോധത്തില്‍ അല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നതിന് പിന്നിലടക്കം ഗൂഡാലോചനയുണ്ടെന്നുമാണ് തൃശൂര്‍ പാര്‍ട്ടി ഓഫിസില്‍ നിന്ന് ഇറങ്ങുമ്പോള്‍ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞത്.
ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്നാണ് സുരേന്ദ്രന്റെ വാദം. ബിജെപിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്മാര്ക്ക് വേണ്ടിയുള്ള നീക്കമാണ് ഇതെന്നും സുരേന്ദ്രന് ആരോപിക്കുന്നു. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന് പരിഹസിച്ചു.
കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്മരാജന് വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പോലിസിന്റെ പക്കലുണ്ട്.
നഷ്ടപ്പെട്ട കള്ളപ്പണം ബിജെപിയുടേതാണെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും കെ സുരേന്ദ്രന് കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
RELATED STORIES
കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMTആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്
28 March 2025 5:00 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTയുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
28 March 2025 4:40 AM GMTയുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMTലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ...
28 March 2025 3:51 AM GMT