- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോക്സോ പരാമര്‍ശം: ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരേ കെ സുധാകരന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതിയായ മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ സുധാകരന് നേരിട്ടെത്തിയാണ് കേസ് നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കെതിരെയും സുധാകരന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മോണ്സന് മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ അവിടെ കെ സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. പിറ്റേന്നാണ് എംവി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം ആവര്‍ത്തിച്ചത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. മാത്രമല്ല, പരാമര്‍ശം വിവാദമായപ്പോഴും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായും എം വി ഗോവിന്ദന് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയും സുധാകരനെതിരേ സമാനമായ പ്രസ്താവ നടത്തിയെന്നാണ് മാനനഷ്ടക്കേസില്‍ ആരോപിക്കുന്നത്. ക്രിമിനല്‍ മാനനഷ്ടക്കേസായതിനാലാണ് നേരിട്ട് ഹാജരായി പരാതി നല്‍കിയതെന്ന് സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
മംഗളൂരുവില്‍ കനത്ത മഴയും കുന്നിടിച്ചിലും; നാലു മരണം
30 May 2025 12:12 PM GMTമീന്‍ പിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ടുപേര്‍ മരിച്ചു
30 May 2025 12:05 PM GMTപാസ്പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ...
30 May 2025 11:34 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTറെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലിലൂടെ എറിഞ്ഞത് 500ന്റെ കെട്ടുകള്‍;...
30 May 2025 9:16 AM GMT