Sub Lead

ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് കെ സുധാകരന്‍; ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്ന് വി ഡി സതീശന്‍

ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് കെ സുധാകരന്‍; ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്ന് വി ഡി സതീശന്‍
X

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ആവശ്യമെങ്കില്‍ മാറിനില്‍ക്കാമെന്നു പ്രതികരിച്ച് കെ സുധാകരന്‍ എംപി. പാര്‍ട്ടിക്ക് ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേസില്‍ കോടതിയില്‍ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.

അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് അന്വേഷണം നേരിടണമെന്നതു സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സുധാകരന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടില്ല. സുധാകരനെ ജീവന്‍ കൊടുത്തും സംരക്ഷിക്കും. പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.

അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന സര്‍ക്കാര്‍ മര്യാദയ്ക്കു നടക്കുന്ന ആളുകളുടെ മേല്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. കെ സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധി വീണ്ടും പ്രകടമായി. കോടതി സഹായിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ സുധാകരന്‍ ജയിലില്‍ കിടക്കുമായിരുന്നു. മോന്‍സന്റെ ഡ്രൈവര്‍, സുധാകരനെതിരേ മൊഴി കൊടുത്തുവെന്നാണു പറയുന്നത്. മുമ്പ് മൂന്നുതവണ ചോദ്യം ചെയ്തപ്പോഴും െ്രെഡവര്‍ സുധാകരനെപ്പറ്റി പറഞ്ഞിട്ടില്ല. ഇപ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വച്ചപ്പോഴാണ് പുതിയ മൊഴി സുധാകരനെതിരെ വന്നത്. എങ്ങനെയാണു വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പുതിയ മൊഴി കിട്ടുന്നത്?. ആരു മൊഴി കൊടുത്താലും ആര്‍ക്കെതിരെയും കേസ് എടുക്കുമോ? അങ്ങനെയെങ്കില്‍ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ എന്തൊക്കെ മൊഴി കൊടുത്തു. എന്നിട്ട്, മുഖ്യമന്ത്രിക്കും മറ്റുമെതിരേ ഒരു കേസെങ്കിലും എടുത്തോ?. എത്രയോ ഗുരുതരമായ ആരോപണങ്ങള്‍ പ്രതിപക്ഷം തെളിവു സഹിതം ഉന്നയിച്ചിട്ടും എഫ്‌ഐആര്‍ ഇടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായോ?. ആരുടെയെയങ്കിലും കൈയില്‍ നിന്നു പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it