Sub Lead

കെ എസ് ഷാന്റെ കൊലപാതകം: ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ തമിഴ്‌നാട്ടിലും എസ് ഡിപിഐ പ്രതിഷേധമിരമ്പി

കെ എസ് ഷാന്റെ കൊലപാതകം: ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ തമിഴ്‌നാട്ടിലും എസ് ഡിപിഐ പ്രതിഷേധമിരമ്പി
X

ചെന്നൈ: എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിനെതിരേ തമിഴ്‌നാട്ടിലും പ്രതിഷേധമിരമ്പി. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എസ് ഡിപിഐയുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കെ എസ് ഷാന് നീതി ഉറപ്പാക്കുക, ആര്‍എസ്എസ് ഭീകരത അവസാനിപ്പിക്കുക, അസ്സലാം യാ ശഹീദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രകടനങ്ങളില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി അണിനിരന്നത്.

തിരുപ്പൂര്‍ വടക്ക് ജില്ല, വെല്ലൂര്‍, നീലഗിരി പടിഞ്ഞാറന്‍ ജില്ല, ഈസ്റ്റ് കൃഷ്ണഗിരി, നാമയ്ക്കല്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി വെസ്റ്റ് ഡിസ്ട്രിക്ട് ഹൊസൂര്‍, സെയ്ങ്ങനല്ലൂര്‍ ജില്ലയിലെ തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി, നെല്ലായി ഏര്‍വാടി, ചെന്നൈ മാവൂണ്‍ റോഡ്, നെല്ലായി, തൃച്ചി പാലക്കാറായി, സേലം എന്നിവ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. തമിഴ്‌നാട്ടിലെ പെരിയകുളത്ത് പ്രതിഷേധ പ്രകടനത്തിന് ശേഷം കെഎസ്‌കെ കാന്റീനിന് സമീപം നടന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൂറുല്‍ ഹസന്‍, ജില്ലാ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖി, ജില്ലാ സോഷ്യല്‍ മീഡിയാ ടീം ലീഡര്‍ സദ്ദാം എന്നിവര്‍ സംസാരിച്ചു.

കോയമ്പത്തൂര്‍ ജില്ലയിലെ ഉക്കടം ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നടന്ന റാലിയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലായി മുബാറക് സംസാരിച്ചു. കെ എന്‍ ഷാനെ ആര്‍എസ്എസ് ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ എസ് ഡിപിഐ തമിഴ്‌നാട് ഘടകം ശക്തമായി അപലപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ആര്‍എസ്എസ്സിന്റെ ഭീകരാക്രമണങ്ങള്‍ നിയന്ത്രിക്കണമെന്നും കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംയോജിത രാമനാഥപുരം ജില്ലയുടെ ആഭിമുഖ്യത്തില്‍ കിഴക്കന്‍ ജില്ലാ ചെയര്‍മാന്‍ റിയാസ് ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

എസ്ഡിപിഐ രാമനാഥപുരം (വെസ്റ്റ്) ജില്ലാ ജനറല്‍ സെക്രട്ടറി നൂറുല്‍ അമീന്‍, കിഴക്കന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജമീല്‍, ലിബറേഷന്‍ ലിയോപാര്‍ഡ്‌സ് പാര്‍ട്ടി റീജ്യനല്‍ ഓഫിസര്‍ യാസിന്‍, പെരിയാര്‍ പേരവൈ നാഗേശ്വരന്‍, തമിഴ് ടൈഗേഴ്‌സ് പാര്‍ട്ടിയിലെ തമിഴ് മുരുകന്‍, ആദിത്യ തമിഴ് പേരവൈ ഭാസ്‌കരന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി റജീക് റഹ്മാന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. പ്രകടനത്തില്‍ രാമനാഥപുരം വെസ്റ്റ് ജില്ലാ മേധാവി ബറകത്തുല്ല, ജില്ലാ ഭരണാധികാരികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജമാഅത്ത് അംഗങ്ങള്‍, പൊതുജനങ്ങള്‍, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ശനിയാഴ്ച രാത്രിയാണ് മണ്ണഞ്ചേരി കപ്പേടത്ത് എസ് ഡിപിഐ സംസ്ഥാന സെക്രട്ടി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെട്ടുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ഷാനെ കാറിലെത്തിയ ആര്‍എസ്എസ് സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതരമായി വെട്ടേറ്റിരുന്നു. ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാന്‍ രാത്രിയോടെ മരണപ്പെടുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മണ്ണഞ്ചേരി കപ്പേടത്ത്

Next Story

RELATED STORIES

Share it