- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയില്‍: ഡിപിആറില്‍ മതിയായ വിവരങ്ങളില്ല; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം
അലൈന്‍മെന്റ് സ്ലാങ്, ബന്ധപ്പെട്ട ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിങ്ങുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: കെ റെയില്‍ പദ്ധതിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ ഡിപിആറില്‍ മതിയായ വിവരങ്ങള്‍ ഇല്ലെന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും കെ റെയില്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിൽ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളം നല്‍കിയ ഡിപിആറില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് വേണ്ട വിശദാംശങ്ങളില്ല. അലൈന്‍മെന്റ് സ്ലാങ്, ബന്ധപ്പെട്ട ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിങ്ങുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ നടത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി യോഗ്യമായ ഭൂമിയും നിരവധി വീടുകളും കടകളുമെല്ലാം പദ്ധതിയുടെ പേരില്‍ നശിപ്പിക്കപ്പെടും. സര്‍ക്കാര്‍ കടക്കെണിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് ആവശ്യമാണോ എന്നും പരാതികളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















